കരുനാഗപ്പളളി: റേഷൻ കടകളിൽ സാനിറ്റൈസറും മാസ്കും നൽകുന്നതിൽ അധികൃതർ കാട്ടുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് കരുനാഗപ്പള്ളി താലൂക്കിലെ റേഷൻ വ്യാപാരികൾ 10ന് കരിദിനം ആചരിക്കുമെന്ന് ആൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി പ്രസിഡന്റ് കളരിയ്ക്കൽ ജയപ്രകാശും ജനറൽ സെക്രട്ടറി എം. വേണുഗോപാലും അറിയിച്ചു.