കൊല്ലം: കൊവിഡ് രണ്ടാം വരവിൽ ജില്ലാ ഭരണകൂടത്തിന്റെ നിർദേശമനുസരിച്ച് പൊലീസിനൊപ്പം സേവന സന്നദ്ധരായി ട്രാക്ക് വോളണ്ടിയേഴ്‌സും. 2019 മാർച്ച് 15ന് ആരംഭിച്ച സേവനം ഏപ്രിൽ 14 നാണ് അവസാനിപ്പിച്ചത്. എന്നാൽ പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് 28 മുതൽ വോളണ്ടിയേഴ്‌സ് വീണ്ടും റെയിൽവേ സ്റ്റേഷനിൽ പ്രവർത്തനം തുടങ്ങി. രണ്ടു ദിവസത്തിന് ശേഷം കൊട്ടാരക്കരയിലും മുപ്പതിലധികം വോളണ്ടിയേഴ്‌സ് സേവന നിരതരായി. കൊല്ലത്ത് ഈസ്റ്റ് പൊലീസിനൊപ്പവും നിലയുറപ്പിച്ചിട്ടുണ്ട്.
കൊല്ലത്തെ പ്രവർത്തനങ്ങൾക്ക് ട്രാക്ക് സെക്രട്ടറി ജോർജ്.എഫ്. സേവ്യർ വലിയവീടും കൊട്ടാരക്കരയിൽ എക്സി. കമ്മിറ്റി അംഗം ഷിബു പാപ്പച്ചനുമാണ് നേതൃത്വം നൽകുന്നത്.