പരവൂർ: ലോക് ഡൗൺ കാലത്ത് സഹായഹസ്തമേകാൻ ഡി.വൈ.എഫ്.ഐ പരവൂർ മേഖലാ കമ്മിറ്റിയുടെ 'കരുതൽ വണ്ടി' നിരത്തിൽ. രോഗികളെ ആശുപത്രിയിലെത്തിക്കാനും മരുന്നുകൾ, അവശ്യവസ്തുക്കൾ മുതലായവ വീട്ടിലെത്തിക്കാനും കരുതൽ വണ്ടിയുടെ സേവനം ലഭിക്കും.
നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ശ്രീലാൽ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. സി.പി.എം എൽ.സി സെക്രട്ടറി യാക്കൂബ്, ഡി.വൈഎഫ്.ഐ മേഖലാ സെക്രട്ടറി സതീശ് കുമാർ, പ്രസിഡന്റ് മിഥുൻ, വിനു, അർജുൻ, റിജാദ് തുടങ്ങിയവർ പങ്കെടുത്തു.
കരുതൽ വണ്ടിയുടെ ആദ്യത്തെ പരിപാടിയായി ഹരികൃഷ്ണൻ, സുജിത്ത്, അതുൽ, അജയ്, തീസ്യൂസ് എന്നിവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ രക്തംദാനം നടത്തി. ഫോൺ: 7356203983, 9567893364,