കുന്നിക്കോട് : തലവൂർ സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പുനലൂർ താലൂക്ക് ഹോസ്പിറ്റലിന്റെ ബ്ലഡ് ബാങ്കിലേക്ക് നൽകുന്നതിനായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 25 ഓളം സർവീസ്, എക്സ്-സർവീസ് അംഗങ്ങൾ പങ്കെടുത്തു. തലവൂർ സൈനിക കൂട്ടായ്മയുടെ പ്രസിഡന്റ് സത്യൻ മഞ്ചളൂർ, സെക്രട്ടറി ജേക്കബ് നടുത്തേരി, സുധീഷ് കമുകുംചേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്