കൊല്ലം: ജില്ലാ ആശുപത്രിയിലും പുനലൂർ താലൂക്ക് ആശുപത്രിയിലും ഓക്‌സിജൻ പ്ലാന്റും ഓക്‌സിജൻ കോൺസെൻട്രേറ്ററും സ്ഥാപിക്കാൻ പി.എം കെയർ ഫണ്ടിൽ നിന്ന് പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രധാനമന്ത്രിക്ക് കത്ത് നൽകി. കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ രണ്ട് ആശുപത്രികളിലും ഓക്‌സിജന്റെ ആവശ്യം കൂടി. ഓക്‌സിജൻ പ്ലാന്റും ഓക്‌സിൻ കോൺസെൻട്രേറ്ററും സ്ഥാപിച്ചാലേ പ്രശ്നം പരിഹരിക്കാൻ കഴിയൂ. അടിയന്തര സാഹചര്യം കണക്കിലെടുത്ത് പണം അനുവദിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.