കൊട്ടാരക്കര: ലോക്ക് ഡൗൺ കാലത്ത് ഡോക്ടർമാരുടെ ഓൺ ലൈൻ സേവനം ലഭ്യമാക്കി നിയുക്ത എം.എൽ.എ കെ.എൻ.ബാലഗോപാൽ. ആദ്യഘട്ടത്തിൽ മൂന്ന് ഡോക്ടർമാരുടെ സേവനമാണ് ഉറപ്പാക്കിയത്. എല്ലാ ദിവസവും രാവിലെ 9 മുതൽ 10 വരെ ഫിസിഷ്യൻ ഡോ. ഷിബു യശോധരനും ഉച്ചയ്ക്ക് 2 മുതൽ 4 വരെ പീഡിയാട്രിഷ്യൻ ഡോ.റിയാസും രാത്രി 8 മുതൽ 9 വരെ ഫിസിഷ്യൻ ഡോ.രഞ്ജിത്ത് നാഥനും ഓൺലൈനിൽ ചികിത്സാ നിർദ്ദേശങ്ങൾ നൽകും. ഡോക്ടർമാരെ നേരിട്ട് കാണാൻ അടിയന്തര സാഹചര്യത്തിലല്ലാതെ ആശുപത്രികളിൽ എത്തുന്ന സ്ഥിതി ഒഴിവാക്കാൻ കൂടിയാണ് ഓൺ ലൈൻ സേവനം ഉറപ്പാക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം ഓൺ ലൈനിൽ ലഭ്യമാക്കുമെന്ന് ബാലഗോപാൽ.പറഞ്ഞു. ബന്ധപ്പെടേണ്ട നമ്പർ: ഡോ. രഞ്ജിത്ത് നാഥൻ - 9744468418, ഡോ. ഷിബു യശോധരൻ- 9961989648, ഡോ.റിയാസ് - 9447150183