amrita-school
പാരിപ്പള്ളി അമൃത സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ഭക്ഷണപ്പൊതി വിതരണം

ചാത്തന്നൂർ: പടരുന്ന കൊവിഡിനൊപ്പം പട്ടിണി പിടിമുറുക്കാതിരിക്കാൻ കരുതലുമായി പാരിപ്പള്ളി അമൃത സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ. സ്കൂളിലെ എസ്.പി.സി യൂണിറ്റിന്റെ 'ഒരുവയറൂട്ടാം വിശപ്പകറ്റാം' എന്ന പദ്ധതി പ്രകാരം ഇന്നലെ അൻപതോളം പേർക്ക് കേഡറ്റുകൾ ഭക്ഷണമെത്തിച്ചു.

തെരുവിൽ കഴിയുന്നവർ,​ ദീർഘദൂര യാത്ര നടത്തുന്ന വാഹനങ്ങളിലെയും ആംബുലൻസുകളിലെയും ഡ്രൈവർമാർ,​ തൊഴിലാളികൾ തുടങ്ങിയവർ ഇന്നലെ കുട്ടിപ്പൊലീസിന്റെ കരുതലിന്റെ രുചിയറിഞ്ഞു. കേഡറ്റുകൾ സ്വന്തം വീടുകളിൽ തയ്യാറാക്കിയ ഭക്ഷണപ്പൊതികളാണ് വിതരണത്തിനെത്തിക്കുന്നത്.

പാരിപ്പള്ളി ഐ.എസ്.എച്ച്.ഒ ടി. സതികുമാർ ഭക്ഷണപ്പൊതി വിതരണം ഉദ്ഘാടനം ചെയ്തു. എസ്.ഐമാരായ എൻ. അനീസ, വി. സജു, സി.പി.ഒ എ. സുഭാഷ്ബാബു, സൂപ്പർ സീനിയർ കേഡറ്റ് വേദവ്യാസൻ തുടങ്ങിയവർ നേതൃത്വം നൽകി.