covid

 1,542 രോഗികൾ,​ ആശുപത്രികളിൽ 181 പേർ

ചാത്തന്നൂർ: കൊവിഡ് രണ്ടാംഘട്ട വ്യാപനം പിടിമുറുക്കിയതോടെ ചാത്തന്നൂരിലെ വിവിധ പ്രദേശങ്ങളിലുള്ളവരുടെ ഭീതിയും വർദ്ധിക്കുകയാണ്. കല്ലുവാതുക്കൽ, ചിറക്കര, ചാത്തന്നൂർ, പൂതക്കുളം, ആദിച്ചനല്ലൂർ, നെടുമ്പന പഞ്ചായത്തുകളിലും പരവൂർ മുനിസിപ്പാലിറ്റിയിലുമുള്ള ഏഴ് കേന്ദ്രങ്ങളിലായി ഇന്നലെ വരെ 1,542 പേരാണ് രണ്ടാംഘട്ടത്തിൽ രോഗബാധിതരായി ചികിത്സയിലുള്ളത്. ഇതിൽ 181 പേർ വിവിധ ആശുപത്രികളിലാണ്. 1,361 പേർ വീടുകളിൽ ചികിത്സ തുടരുന്നു.

ചാത്തന്നൂർ പ്രദേശത്താകമാനം നൂറിലേറെപ്പേർ കൊവിഡ് ബാധിച്ച് മരിച്ചതായാണ് വിവരം. ഇവരിൽ 18 പേർ കല്ലുവാതുക്കൽ പഞ്ചായത്തിലും 13 പേർ ചിറക്കരയിലും അഞ്ചുപേർ ചാത്തന്നൂരിലുമാണ്. ചിറക്കര പഞ്ചായത്തിൽ ആത്മഹത്യ ചെയ്ത രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ച് നിരീക്ഷണത്തിൽ കഴിയവേയാണ് ഒരാൾ ആത്മഹത്യ ചെയ്തത്. രണ്ടാമത്തെയാളുടെ മരണശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

 ചാത്തന്നൂരിലെ കൊവിഡ് ബാധിതർ

(പഞ്ചായത്ത്, നിലവിൽ ചികിത്സയിൽ, വീടുകളിൽ, ആശുപത്രികളിൽ എന്ന ക്രമത്തിൽ)

പരവൂർ നഗരസഭ: 263, 246, 17

പൂതക്കുളം: 216, 185, 31

ആദിച്ചനല്ലൂർ: 208, 182, 26

ചാത്തന്നൂർ: 173, 158, 15

ചിറക്കര: 180, 170, 10

നെടുമ്പന: 293, 241, 52

കല്ലുവാതുക്കൽ: 209, 179, 30