photo
എം.പി. വീരന്ദ്രകുമാർ ജീവകാരുണ്യ കർമ്മ സേനയുടെ നേതൃത്വത്തിൽ നടത്തുന്ന ഭക്ഷ്യധാന്യക്കിറ്റുകളുടെ വിതരണോദ്ഘാടനം മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു നിർവഹിക്കുന്നു

കരുനാഗപ്പള്ളി: എം.പി. വീരന്ദ്രകുമാർ ജീവകാരുണ്യ കർമ്മ സേനയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 100 കുടുംബങ്ങൾക്കും കൊവിഡ് ബാധിതരുടെ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. കിറ്റുകളുടെ വിതരണോദ്ഘാടനം മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. എം.പി വീരന്ദ്രകുമാർ ജീവ കാരുണ്യ കർമ്മ സേനയുടെ ചെയർമാനും മുനിസിപ്പൽ കൗൺസിലറുമായ റെജി ഫോട്ടോപർക്ക്, സെക്രട്ടറി സജീവ് മാമ്പറ, ബിജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.