കൊല്ലം: കൊവിഡ് അതിവ്യാപന കാലത്ത് ആശ്വാസമായി ശങ്കേഴ്സ് ആശുപത്രി. സർക്കാർ നിശ്ചയിച്ചിട്ടുള്ള ചികിത്സാ നിരക്ക് മാത്രമാണ് രോഗികളിൽ നിന്ന് ഈടാക്കുന്നത്. കൊല്ലം - തിരുമംഗലം ദേശീയപാതയോരത്തുള്ള ശങ്കേഴ്സ് ആശുപത്രിയുടെ പഴയ കെട്ടിടം സമ്പൂർണ കൊവിഡ് സെന്ററാക്കിയിരിക്കുകയാണ്.
പുതിയ സിംസ് കെട്ടിടത്തിലാണ് സ്ഥിരം ഒ.പിയും മറ്റ് ചികിത്സകളും. കൊവിഡ് സെന്ററിനെയും സിംസിനെയും വേർതിരിച്ച് താത്കാലിക മതിലിന്റെ നിർമ്മാണം നടന്നുവരുന്നു. കൊവിഡ് സെന്ററിൽ 120 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. പ്രത്യേക സാഹചര്യം ഉണ്ടായാൽ കൂടുതൽ കിടക്കകൾ സജ്ജമാക്കും. രണ്ട് ഫിസിഷ്യന്മാർ, ഒരു ഇൻസെന്റിവിസ്റ്റ് എന്നിവർക്ക് പുറമേ മൂന്ന് ഡ്യൂട്ടി ഡോക്ടർമാരുണ്ട്. ഒരു ദിവസം 30 ഓളം നഴ്സുമാർ ഡ്യൂട്ടിയിലുണ്ട്. വെന്റിലേറ്റർ, ഐ.സി.യു തുടങ്ങിയവയ്ക്ക് പുറമേ എല്ലാത്തരം പരിശോധനകൾക്കുമുള്ള സൗകര്യവുമുണ്ട്. ഫോൺ: 8903681670.
കൊവിഡ് കിടക്കകൾ: 120
ചികിത്സയിലുള്ളവർ: 89