കൊട്ടാരക്കര: ലോക്ക് ഡൗണിൽ കൊവിഡ് ആശുപത്രികളായ പാരിപ്പള്ളി മെഡിക്കൽ കോളേജ് , കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്ക് ആരോഗ്യ പ്രവർത്തകരെ കൊണ്ടുപോകാൻ കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ബസ് സർവീസുകൾ ആരംഭിച്ചു. കുണ്ടറ,കൊട്ടിയം,ചാത്തന്നൂർ വഴിയാണ് പാരിപ്പള്ളി ബസ് സർവീസ് നടത്തുന്നത്. രാവിലെ 6.30നും 8.30 നും കൊട്ടാരക്കര നിന്ന് പാരിപ്പള്ളിയിലേക്കും വൈകിട്ട് 4.30നും 6.15നും പാരിപ്പള്ളിയിൽ നിന്ന് കൊട്ടാരക്കരക്കും സർവീസ് നടത്തും. രാവിലെ 7നും 8.20നും കൊട്ടാരക്കരയിൽ നിന്ന് കൊല്ലത്തേക്കും വൈകിട്ട് 5നും 6,20നും കൊല്ലത്ത് നിന്ന് കൊട്ടാരക്കരയ്ക്കും സർവീസ് ഉണ്ടായിരിക്കും.