കൊട്ടാരക്കര: കൊല്ലം റൂറൽ പൊലീസ് മേധാവി കെ.ബി.രവിയുടെ നേതൃത്വത്തിൽ ജില്ലയുടെ കിഴക്കൻ മേഖലയിൽ നിരീക്ഷണം കർശനമാക്കി. കുന്നിക്കോട് പുനലൂർ, തെന്മല, ആര്യങ്കാവ് ,കോട്ടവാസൽഎന്നീ മേഖലകളിൽ ജില്ലാ പൊലീസ് മേധാവിയോടൊപ്പം പുനലൂർ തഹസീൽദാർ വിനോദ് രാജ്, ഡെപ്യൂട്ടി തഹസീൽദാർമാരായ മോഹൻരാജ്, രാജേന്ദ്രൻപിള്ള, ആര്യങ്കാവ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺ, അച്ചൻകോവിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ വിപിൻ എന്നിവരും ഉണ്ടായിരുന്നു. സർക്കാർ അതിഥി മന്ദിരത്തിൽ പിന്നീട് യോഗം ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മറ്റു വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധന ശക്തമാക്കുവാനും തീരുമാനിച്ചു. ലോക്ക് ഡൗണിന്റെ മറവിൽ സംസ്ഥാന അതിർത്തി കേന്ദ്രീകരിച്ച് വ്യാജമദ്യം ഉൾപ്പടെ കള്ളക്കടത്ത് നടത്തുവാനുള്ള സാദ്ധ്യത മുന്നിൽ

കണ്ടാണ് പരിശോധന ശക്തമാക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.