ഓച്ചിറ: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് കരുനാഗപ്പള്ളി എ.സി.പിക്ക് പരാതി നൽകി. പൊലീസ് തിരയുന്ന ഡ്യൂക്ക് രമേശ് എന്ന പ്രതിയുമായി ബന്ധപ്പെടുത്തിയും സ്ത്രീ വിരുദ്ധനായും ചിത്രീകരിക്കുന്ന പോസ്റ്റ് ഫേസ് ബുക്കിലിട്ട് മാനഹാനിയുണ്ടാക്കിയെന്നാണ് പരാതി. ഫേസ്ബുക്ക് അക്കൗണ്ട് ഉടമയ്ക്കും അത് ഷെയർ ചെയ്തവർക്കുമെതിരെ കേസെടുത്ത് നിയനടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.