കൊല്ലം: കൊവിഡ് ബാധിക്കുന്ന പൊലീസുകാരുടെ ചികിത്സയ്ക്കായി കൊല്ലം നഗരത്തിൽ സി.എഫ്.എൽ.ടി.സി തുറന്നു. ജില്ലാ ആശുപത്രിയോട് ചേർന്നുള്ള ഷൈൻ കോംപ്ലക്സിലാണ് നഗരസഭ സി.എഫ്.എൽ.ടി.സി ഒരുക്കിയത്.
വനിതാ പൊലീസുകാർക്കും കൊല്ലം നഗരസഭാ ജീവനക്കാർക്കും പ്രത്യേക സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. റൂറലിലെ പൊലീസുകാർക്കും ചികിത്സ ലഭിക്കും. കൊവിഡ് ആദ്യവ്യാപന ഘട്ടത്തിലും പൊലീസുകാർക്കായി ഇവിടെ സി.എഫ്.എൽ.ടി.സി പ്രവർത്തിച്ചിരുന്നു. അന്ന് 240 ഉദ്യോഗസ്ഥർ ചികിത്സ തേടി. നഗരസഭയ്ക്ക് പുറമേ സിറ്റി പൊലീസ്, ജില്ലാ ആരോഗ്യ വകുപ്പ്, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നിവർ ദൈനംദിന കാര്യങ്ങൾക്ക് സഹായമൊരുക്കും.
മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, കമ്മിഷണർ ടി. നാരായണൻ, എ.സി.പി എസ്.വൈ. സുരേഷ്, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്. ജയൻ, യു. പവിത്ര, അഡ്വ. ഉദയകുമാർ, ഹണി ബഞ്ചമിൻ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ആർ. സന്ധ്യ, ഡോ. ഹരീഷ് മണി, പൊലീസ് ഓഫീസേഴ്സ് അസോ. ജില്ലാ പ്രസിഡന്റ് ആർ. ജയകുമാർ, സംസ്ഥാന എക്സി. അംഗം കെ. സുനി ,ജോ. സെക്രട്ടറി കെ. ഉദയൻ, കെ.പി.എ സംസ്ഥാന ജോ. സെക്രട്ടറി എസ്.ആർ. ഷിനോദാസ്, ജില്ലാ സെക്രട്ടറി ജിജു.സി. നായർ, എം. ലിജു എന്നിവർ സി.എഫ്.എൽ.ടി.സി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.