ചവറ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചവറ കൺസ്ട്രക്ഷൻ അക്കാഡമിയിൽ ഡോമിസിലറി കൊവിഡ് കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു. ചവറ ഇന്ത്യൻ റെയർ എർത്ത് ലിമിറ്റടഡിന്റെ സഹകരണത്തോടെയാണ് സെന്റർ ആരംഭിച്ചത്. ആംബുലൻസ് സംവിധാനം, നൂറോളം കിടക്കകൾ ഉൾപ്പടെയുള്ള ക്രമീകരണങ്ങൾ തുടങ്ങിയവ ലഭ്യമാണ്. ഡൊമിസിലറി കൊവിഡ് കെയർ സെന്ററിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്കുതല ജാഗ്രതാ സമിതി ചെയർമാനുമായ സന്തോഷ് തുപ്പാശ്ശേരി നിർവഹിച്ചു. വൈസ് പ്രസിഡന്റ് സോഫിയ സലാം, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരംസമിതി ചെയർമാൻ ജോസ് വിമൽരാജ്, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ എം. പ്രസന്നൻ ഉണ്ണിത്താൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരംസമിതി ചെയർമാൻ നിഷ സുനീഷ്, അഡ്വ. ഷാജി എസ്. പള്ളിപ്പാടൻ, ആർ. ജിജി, പ്രിയ ഷിനു, ജോയി ആന്റണി, എസ്. സുമയ്യ, സജി അനിൽ, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.