chekam

പത്തനാപുരം: തിരഞ്ഞെടുപ്പ് പന്തയത്തിൽ തോറ്റു, തല മൊട്ടയടിച്ച് യുവമോർച്ച നേതാവ്. പത്താനപുരം നിയോജക മണ്ഡലം പ്രസിഡന്റ് ചേകം രഞ്ജിത്താണ് തല മൊട്ടയടിച്ചത്. കെ.ബി. ഗണേശ് കുമാർ വിജയിച്ചതിനെ തുടർന്നാണ് മൊട്ടയടിക്കൽ.

മണ്ഡലത്തിൽ ഇത്തവണ കെ.ബി. ഗണേശ് കുമാർ ജയിച്ചാൽ തലമൊട്ടയടിക്കുമെന്ന് കേരളാ കോൺഗ്രസ് (ബി) പ്രവർത്തകനായ റിജു ചേകത്തോടാണ് രഞ്ജിത്ത് പന്തയം വച്ചിരുന്നത്. ഫലം വന്നപ്പോൾ 14,336 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഗണേശ് കുമാർ വിജയിച്ചു. ഇതോടെ പറഞ്ഞത് വെറും വാക്കല്ലെന്ന് തെളിയിച്ചിരിക്കുകയാണ് രഞ്ജിത്ത്. സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ച് വാക്ക് പാലിക്കാനുള്ളതാണെന്നും രഞ്ജിത്ത് കുറിച്ചിട്ടുണ്ട്.