dor

 ഡോർ ടു ഡോർ ആപ്പ് ഒരുങ്ങി


കൊല്ലം: ലോക്ക് ഡൗൺ കാലത്തും തുടർന്നും അവശ്യസാധനങ്ങൾ വീട്ടുപടിക്കലെത്തിക്കുന്ന ഡോർ ടു ഡോർ മൊബൈൽ ആപ്ലിക്കേഷൻ സേവനസജ്ജമായതായി ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ അറിയിച്ചു.
രോഗവ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ ഇത്തരം സുരക്ഷിത ബദൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. ജില്ലയിലെ പ്രമുഖ സൂപ്പർമാർക്കറ്റുകളെ ബന്ധിപ്പിച്ചിട്ടുള്ള ആപ്പിലൂടെ ഉപഭോക്താക്കൾക്ക് സാധനങ്ങൾ തെരഞ്ഞെടുക്കാം.

ഡെലിവറി ജീവനക്കാർ കൊവിഡ് മാനദണ്ഡം പാലിച്ച് നിശ്ചിത സമയത്തിനുള്ളിൽ അവ വീടുകളിലെത്തിക്കും. സാധനം ലഭിച്ച ശേഷം പണം നൽകുന്നതിനും സൗകര്യമുണ്ട്. ആവശ്യമുള്ള സാധനങ്ങൾ രേഖപ്പെടുത്താനും ലിസ്റ്റ് എഴുതി ഫോട്ടോയായി നൽകാനും കഴിയുന്ന രീതിയിലാണ് ആപ്പിന്റെ രൂപകൽപ്പന. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം.