pho
ക്ഷീര കർഷകയും, വയധികയുമായ ജഗദമ്മ തൻെറ ആടിനെ വിറ്റ് ലഭിച്ച 5000രൂപ പുനലൂരിലെ നിയുക്ത എം.എൽ.എ പി.എസ്.സുപാലിന് കൈമാറുന്നു

പുനലൂർ: ക്ഷീര കർഷകയായ വീട്ടമ്മ ആടിനെ വിറ്റ് ലഭിച്ച 5,000 രൂപ മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിൻ ചലഞ്ചിൽ സംഭാവനയായി നൽകി . ഇടമൺ കുന്നുംപുറത്ത് പച്ചയിൽ വീട്ടിൽ 81കാരിയായ ജഗദമ്മയാണ് സംഭാവന നൽകിയത്. പുനലൂരിലെ നിയുക്ത എം.എൽ.എയായ പി.എസ്.സുപാലിന് വീട്ടമ്മ തുക കൈമാറി. വാർഡ് അംഗം നസിയത്ത് ഷാനവാസ്, സി.പി.ഐ ഇടമൺ സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.ഷംസുദ്ദീൻ, എൽ.ഗോപിനാഥ പിള്ള, രഞ്ജിത്ത്,സിയാദ്, അജി, സുജാതൻ തുടങ്ങിയവർ പങ്കെടുത്തു.