കൊല്ലം: ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഏകോപനത്തിന് വില്ലേജ് ഓഫീസർമാരെ ഇൻസിഡന്റ് കമാൻഡർമാരായ നിയമിച്ചു. രോഗികൾക്ക് ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതും ഓക്‌സിജൻ ലഭ്യത പരിശോധിച്ച് കൺട്രോൾ റൂമുമായി ഏകോപനം നിർവഹിക്കുന്നതും ഇൻസിഡന്റ് കമാൻഡർമാരുടെ ചുമതലയാണ്. ആശുപത്രി മാനേജ്‌മെന്റ് ഇവരുടെ നിർദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു.