ശാസ്താംകോട്ട: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെയും കേരള സിവിൽ ഡിഫൻസിന്റെയും സേവനങ്ങൾ പൊജുജനങ്ങൾക്ക് പ്രയോജനപ്പെടുത്താം. ശാസ്താംകോട്ട അഗ്നിരക്ഷാ നിലയത്തിൽ നിന്ന് പ്രദേശവാസികൾക്ക് ലഭിക്കുന്ന സേവനങ്ങൾ - സൗജന്യ ആംബുലൻസ് സേവനം (ഡയാലിസിസ്, അടിയന്തര സാഹചര്യങ്ങൾ), ഡോക്ടറുടെ കുറിപ്പടി എത്തിച്ചാൽ മരുന്ന് വീട്ടിലെത്തിക്കും ( ഓൺലൈൻ പേമെന്റും സൗജന്യമായി ലഭിക്കുന്നവയും). കുടുതൽ വിവരങ്ങൾക്ക്: 0476 2835101. ഫയർസ്റ്റേഷൻ ശാസ്താംകോട്ട 9496 797705 ( സ്റ്റേഷൻ ഓഫീസർ). സി വിൽ ഡിഫൻസ് അംഗങ്ങളുടെ സേവനവും ലഭ്യമാണ്. ബന്ധപ്പെടേണ്ട നമ്പർ:95263 87226, 8943785354.