navas
പടി. കല്ലട വലിയ പാടം വാർഡിലെ ഹോമിയോ മരുന്ന് വിതരണോദ്ഘാടനം ഉഷാലയം ശിവരാജൻ നിർവഹിക്കുന്നു

ശാസ്താംകോട്ട: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പടി. കല്ലട വലിയപാടം പടിഞ്ഞാറ് വാർഡിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്ഡെസ്ക് രൂപീകരിച്ചു. അടിയന്തര ഘട്ടത്തിൽ ആംബുലൻസ് അടക്കമുള്ള വാഹനസൗകര്യം ലഭിക്കും. ഇതിന് പുറമേ മരുന്ന്, ഭക്ഷണം, പ്രതിരോധമരുന്ന് തുടങ്ങിയവയും ലഭ്യമാക്കും. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി വാർഡിലെ 440 കുടുംബങ്ങളിലും ഹോമിയോ മരുന്ന് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം കാക്കത്തോപ്പ് അംബേദ്കർ കോളനിയിൽ ഗ്രാമത്തിൽ പഞ്ചായത്ത്‌ ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഉഷാലയം ശിവരാജൻ നിർവഹിച്ചു. സി.എം.ഒ കെ. ശുഭ, ആരോഗ്യ-ജാഗ്രതാ പ്രവർത്തകരായ സി. ഉഷ, ശ്രീകല രാജു, സുബാഷ് എസ്. കല്ലട, തോപ്പിൽ നിസാർ, അഗസ്റ്റിൻ, ശശി ഞാറക്കപ്പുറം, രേഷ്മ, തുടങ്ങിയവർ നേതൃത്വം നൽകി.