navas
ഇടിമിന്നലിൽ തകർന്ന ശൂരനാട് വടക്ക് പടിഞ്ഞാറ്റമുറി വിളയിൽ വടക്കതിൽ ലളിതയുടെ വീട്

ശാസ്താംകോട്ട: ഇടിമിന്നലേറ്റ് വീട് ഭാഗികമായി തകർന്നു. ശൂരനാട് വടക്ക് പടിഞ്ഞാറ്റമുറി വിളയിൽ വടക്കതിൽ ലളിതയുടെ വീടാണ് തകർന്നത്. ശനിയാഴ്ച വൈകിട്ട് നാലിനാണ് സംഭവം. വയറിംഗ് പൂർണമായും കത്തി നശിച്ചു. ഇലക്ട്രിക് ഉപകരണങ്ങൾക്ക് തകരാർ സംഭവിച്ചു. വീടിനോട് ചേർന്ന തെങ്ങും ഇടിമിന്നലിൽ നശിച്ചു. അടുക്കളയുടെ ഭിത്തിയും കട്ടിളയും ഇടിയുടെ ആഘാതത്തിൽ തകർന്നു.