തഴവ: കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ കൊവിഡ് ബാധിച്ച് രണ്ടുപേർ മരിച്ചു. കുറുങ്ങപ്പള്ളി കൊയ്പ്പള്ളി തെക്കതിൽ സദാനന്ദൻ (75), കടത്തൂർ വേണാട്ട് പടീറ്റതിൽ ശ്രീധരന്റെ ഭാര്യ കനക (62) എന്നിവരാണ് മരിച്ചത്. സദാനന്ദന്റെ ഭാര്യ രത്നമ്മ. മക്കൾ: സന്തോഷ്, സജിത. മരുമക്കൾ: രാജി, അനിലേഷ്. കനകയുടെ മക്കൾ: സജി, സോണി, ഷൈനി. മരുമക്കൾ: ലിജി, സുനിൽ, അജിത്ത്.