ഏരൂർ: നിയന്ത്രണം വിട്ട കാർ പതിനൊന്നാം മൈൽ എസ്.എൻ.ഡി.പി യോഗം ഗുരുക്ഷേത്രത്തിന്റെ മതിലിൽ ഇടിച്ച് തകർന്നു. ഇന്നലെ വൈകിട്ട് 4മണിയോടെയാണ് അപകടം ഉണ്ടായത്. ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി വിക്രമൻപിള്ളയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ഓടിച്ചിരുന്ന സെക്രട്ടറി പരിക്ക് കൂടാതെ രക്ഷപ്പെട്ടു. വാഹനത്തിൽ മറ്റ് യാത്രക്കാർ ഉണ്ടായിരുന്നില്ല. ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്തിലെ സി.എഫ്.എൽ.ടി.സി ക്രമീകരിച്ചശേഷം സ്വദേശമായ നാവായ്ക്കുളത്തേയ്ക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.