chithar-photo
പടം

ചിതറ: പഞ്ചായത്തിലെ കൊവിഡ് ബാധിത മേഖലകളിൽ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്ത് ബി.ജെ.പി പ്രവർത്തകർ. പഞ്ചായത്തിലെ വളവുപച്ച, കാരറ, അരിപ്പൽ വാർഡുകളിൽ കൊവിഡ് രോഗികളുള്ള മേഖലകളിലെ വീടുകളിലാണ് ഹോമിയോ പ്രതിരോധ മരുന്നും പ്രതിരോധശേഷി കൂട്ടാനുള്ള ആയുർവേദ മരുന്നുകളും വിതരണം ചെയ്തത്. മേഖലയിലെ ഇരുനൂറിലധികം പേർക്ക് പ്രതിരോധ മരുന്നുകൾ വിതരണം പെയ്തു. കൂടാതെ ക്വാറന്റൈനിൽ കഴിയുന്നവർക്കും മരുന്നുകളും ഭഷ്യ വസ്തുക്കളും നൽകി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ബി.ജെ.പി പ്രവർത്തകർ അറിയിച്ചു. പ്രവർത്തകരായ നന്ദകുമാർ മൈലാടി, ഭൂപേഷ്, പ്രജിത്ത്, അരുൺ, യുവമോർച്ച പ്രവർത്തകരായ വിഷ്ണു, സുജിൻ, സുനു തുടങ്ങിയവർ പങ്കെടുത്തു