കൊട്ടിയം: ലോക്ക് ഡൗൺ കാലത്ത് അവശ്യ സർവീസ് നടത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്കും സഹായികൾക്കും മറ്റ് യാത്രക്കാർക്കും ഭക്ഷണപ്പൊതി വിതരണവുമായി എസ്.എഫ്.ഐ പ്രവർത്തകർ. എസ്.എഫ്.ഐ കൊട്ടിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദേശീയപാതയിൽ കൊട്ടിയത്ത് ഇന്നലെ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്.
യാചകർക്കും ആഹാരമെത്തിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കൊട്ടിയത്ത് വഴിയോരങ്ങളിൽ കഴിയുന്നവർക്കും ഭക്ഷണപ്പൊതികൾ നൽകി. ഏരിയാ സെക്രട്ടറി സച്ചിൻ ദാസ്, പ്രസിഡന്റ് ആദർശ് എസ്. മോഹൻ,ആനന്ദ് എബി, നൗഫൽ, വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി. ലോക്ക് ഡൗൺ അവസാനിക്കുന്നത് വരെ പ്രവർത്തനം തുടരുമെന്ന് പ്രവർത്തകർ അറിയിച്ചു.