chavara

കൊല്ലം: ചവറ ഗവ. എച്ച്.എസ്.എസിൽ കെ.എം.എം.എൽ സജ്ജമാക്കിയ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഇന്ന് തുറക്കും. ചികിത്സാ വേളയിൽ രോഗികൾക്ക് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത തരത്തിൽ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

100 ഐ.സി.യു കിടക്കകൾ, വെന്റിലേറ്റർ എന്നിവയും സജ്ജീകരിക്കും.

ബോയ്‌സ് എച്ച്.എസ്.എസിൽ 270 ഉം ഗേൾസ് ഹൈസ്​കൂളിൽ 100 ഉം കിടക്കകളാണ് ആദ്യഘട്ടത്തിൽ ഒരുക്കുന്നത്. ബോയ്‌സ് സ്​കൂൾ ഗ്രൗണ്ടിൽ 800 കിടക്കകൾ ഉൾകൊള്ളുന്ന താത്കാലിക ചികിത്സാ കേന്ദ്രവും കെ.എം.എം.എല്ലിന് എതിർ വശത്തുള്ള റിക്രിയേഷൻ ക്ലബ് ഗ്രൗണ്ടിൽ 800 കിടക്കകളും ഒരുക്കും.
കരുനാഗപ്പള്ളി മണ്ഡലത്തിലെ നിയുക്ത എം.എൽ.എ സി.ആർ. മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയൽ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ.എസ്. കല്ലേലിഭാഗം, ജില്ലാ പഞ്ചായത്തംഗം സി.പി. സുധീഷ് കുമാർ, ജില്ലാ വികസന കമ്മിഷണർ ആസിഫ്.കെ. യൂസഫ്, കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ ചന്ദ്രബോസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ് എന്നിവരും കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.

''

തടസരഹിതമായ ഓക്‌സിജൻ വിതരണവും കരുതൽ ശേഖരവും മൊബൈൽ ആംബുലൻസ് സംവിധാനവും ചികിത്സാ കേന്ദ്രത്തിൽ സജ്ജമാണ്.

ബി. അബ്ദുൽ നാസർ

ജില്ലാ കളക്ടർ