പരവൂർ: കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പരവൂർ കോൺഗ്രസ് ഭവനിൽ കൊവിഡ് ഹെൽപ്പ്ലൈൻ സെന്റർ പ്രവർത്തനമാരംഭിച്ചു. രോഗികൾക്ക് അവശ്യ മരുന്നുകൾ, ആഹാരം, പഴവർഗങ്ങൾ, ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചിട്ടുള്ള ആംബുലൻസ് മുതലായ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാകും. മുനിസിപ്പൽ ചെയർപേഴ്സൺ പി. ശ്രീജ ആംബുലൻസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നജീബ്, രഞ്ജിത് പരവൂർ, സനു, ആരിഫ്, സമീർ, സുധീഷ്, സുരേഷ്, വിജയ് തുടങ്ങിയവർ പങ്കെടുത്തു.