പരവൂർ: വീട്ടുമുറ്റത്ത് നിറുത്തിയിരുന്ന ബൈക്ക് മോഷ്ടിച്ചു. കലയ്ക്കോട് കുഞ്ചാരവിള പടിഞ്ഞാറ്റിൽ പ്രശാന്തിന്റെ ഹീറോ ഗ്ളാമർ ബൈക്കാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത്. രാത്രിയിൽ പൂട്ടിയിട്ടിരുന്ന ഗേറ്റ് രാവിലെ വീട്ടുകാർ നോക്കിയപ്പോൾ തുറന്നിട്ട നിലയിലായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പരവൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.