പരവൂർ: എട്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ച് വീട്ടിൽ ചികിത്സയിൽ കഴിയുന്ന കുടുംബത്തിന് ഭക്ഷ്യധാന്യക്കിറ്റ് എത്തിച്ച് പരവൂർ ജനമൈത്രി പൊലീസ്. നെടുങ്ങോലം പങ്കുവിള ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലാണ് നിത്യോപയോഗ സാധനങ്ങൾ അടങ്ങുന്ന കിറ്റ് പൊലീസ് എത്തിച്ചുനൽകിയത്. പരവൂർ ഇൻസ്പെക്ടർ സംജിത് ഖാൻ, എ.എസ്.ഐ ഹരിസോമൻ, എസ്.സി.പി.ഒ ശ്രീലത എന്നിവർ നേതൃത്വം നൽകി.