കൊല്ലം: ടി.കെ.എം കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മ 'ഇന്നലെകളുടെ' നേതൃത്വത്തിൽ പ്രിയ സുഹൃത്ത് 'അനസിന്റെ' സ്മരണാർത്ഥം നിർദ്ധനർക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.
ജില്ലയിലെ 400 ഓളം കുടുംബങ്ങൾക്കാണ് ചെയർമാൻ അമീൻ. എം.എം കണ്ണനല്ലൂരിന്റെ നേതൃത്വത്തിൽ കിറ്റുകൾ നൽകിയത്. അകാലത്തിൽ വിട്ടുപിരിഞ്ഞ സുഹൃത്തുക്കളുടെയും അദ്ധ്യാപകരുടെയും അനുസ്മരണം സൂംമീറ്റിലൂടെ നടത്തി. കൂട്ടായ്മയ്ക്ക് പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ കഴിഞ്ഞതായി യോഗം വിലയിരുത്തി.
അമീൻ. എം.എം കണ്ണനല്ലൂർ അദ്ധ്യക്ഷനായി. സവാദ്, നാദിർഷ, ഡി. ഉണ്ണി, അഡ്വ. കബീർഷ, അജ്മീർഖാൻ, ജിന്ന, എസ്. സോണി, അൻസർ, അഡ്വ. റിയാസുദ്ദീൻ, വിഷ്ണു, ബിജിത, റാബിയ, റെജി, യൂസുഫ്, ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു.