പരവൂർ: കൊവിഡ് മഹാമാരിയുടെ തീവ്രമായ രണ്ടാംതരംഗത്തെ അതിജീവിക്കാൻ കക്ഷി മുന്നണി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒരുമിച്ച് മുന്നേറണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. പരവൂർ മുനിസിപ്പൽ കൗൺസിൽ ഹാളിൽ കൗൺസിൽ അംഗങ്ങളുമായി നടത്തിയ അവലോകന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു എം.പി.
ജനകീയ ഇടപാടിലൂടെ മാത്രമേ രോഗവ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുവാൻ കഴിയൂ. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലോക്ക് ഡൗണിനോട് സഹകരിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും എം.പി പറഞ്ഞു. യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ പി. ശ്രീജ, വൈസ് ചെയർമാൻ സഫറുള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജെ. ഷെരീഫ്, ഗീത മാങ്ങാക്കുന്ന്, ഗീത കല്ലുംകുന്ന്, അംബിക, ശ്രീലാൽ തുടങ്ങിയവർ പങ്കെടുത്തു.