d

കരുനാഗപ്പള്ളി : കുലശേഖരപുരം പഞ്ചായത്തിലെ 14-ാം വാർഡിലെ പഞ്ചായത്തംഗം സ്നേഹലത ഓണറേറിയമായി ലഭിച്ച പണം ഉപയോഗിച്ച് വാർഡിലെ കൊവിഡ് രോഗികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വാങ്ങി നൽകി. മൂന്നുമാസത്തെ ഓണറേറിയം തുകയായ 21000 രൂപ രണ്ടു ദിവസത്തിന് മുൻപാണ് സ്നേഹലതയുടെ അക്കൗണ്ടിലേക്ക് എത്തുന്നത്. രോഗികൾക്ക് ആവശ്യമായ ഭക്ഷ്യധാന്യക്കിറ്റ് വീടുകളിൽ എത്തിക്കുകയായിരുന്നു.