mp-
ആദിച്ചനല്ലൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊട്ടിയത്ത് പ്രവർത്തനമാരംഭിച്ച ഡൊമിസിലിയറി കെയർ സെന്റർ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് വളരെ വലുതാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ആദിച്ചനല്ലൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊട്ടിയത്ത് പ്രവർത്തനമാരംഭിച്ച ഡൊമിസിലിയറി കെയർ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികേന്ദ്രീകൃത മാനേജ്മെന്റിലൂടെ മാത്രമേ കൊവിഡ് മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയൂ. ഇതിനായി പഞ്ചായത്ത്‌, നഗരപാലിക സ്ഥാപനങ്ങളെ കൂടുതൽ ശാക്തികരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ്‌ എം. ഷീല അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ആർ. സാജൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്ലാക്കാട് ടിങ്കു, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ശ്രീലാൽ ചിറയത്ത്, സെക്രട്ടറി എം. സ്റ്റീഫൻ, ജി. രാജു, രതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.