photo
നെടുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ ജനകീയ ഹോട്ടലിൽ നിന്നുള്ള സൗജന്യ ഭക്ഷണവിതരണം പഞ്ചായത്ത് പ്രസിഡന്റ് ആർ.സത്യഭാമ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ ജനകീയ ഹോട്ടൽ പ്രവർത്തനം തുടങ്ങി. ഒറ്റയ്ക്ക് കഴിയുന്നവർക്കും ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്കും സൗജന്യമായിട്ടാണ് ഭക്ഷണം എത്തിച്ച് നൽകുന്നത്. കുടുംബശ്രീ സി.ഡി.എസിന്റെ ചുമതലയിലാണ് ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്. മറ്റുള്ളവർക്ക് 25 രൂപ നിരക്കിലും ഭക്ഷണം എത്തിച്ച് നൽകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സത്യഭാമ ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജലജസുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആർ.രാജശേഖരൻ പിള്ള, ആർ.എസ്.അജിതകുമാരി, മെമ്പർമാരായ രമണി വർഗീസ്, രഞ്ജിനി, രമ്യ, വിദ്യ, സി.ഡി.എസ് ചെയർപേഴ്സൺ ജി.സന്ധ്യ എന്നിവർ പങ്കെടുത്തു.