കൊട്ടാരക്കര: സംസ്കാരയുടെ ആഭിമുഖ്യത്തിൽ കൊവിഡ് രോഗാണു ബാധ, രോഗ്യ വ്യാപനം, രോഗ ലക്ഷണങ്ങൾ, പരിഹാര മാർഗങ്ങൾ എന്നിവയെ സംബന്ധിച്ചുള്ള സംശയങ്ങളും അവയ്ക്കുള്ള ഡോക്ടർമാരുടെ മറുപടിയും ഉൾക്കൊള്ളിച്ച് വെബിനാർ സംഘടിപ്പിച്ചു. സംസ്കാര ചെയർമാൻ ഡോ.പി.എൻ.ഗംഗാധരൻനായർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ഹോസ്പിറ്റലിലെ ഡോ. മെറീന പോൾ, ഡോ.മോഹൻ പോറ്റി എന്നിവർ സംശയങ്ങൾക്കുള്ള മറുപടി നൽകി. ജി.കലാധരൻ, ഡോ.എസ്. മുരളീധരൻ നായർ, ജി.വിക്രമൻപിള്ള, ജലജകുമാരി, എം.പി.വിശ്വനാഥൻ, പ്രഭാകുമാരി, കെ.ബാലൻ, ഷീല ജഗധരൻ, സുമൻദാസ്, കനകലത, മുട്ടറ ഉദയഭാനു, വീണ പി. നായർ,,ടി.സുകു എന്നിവർ സംസാരിച്ചു.