alcahole

പുത്തൂർ: ലോക്ക് ഡൗണിൽ മദ്യം കിട്ടാതായതോടെ വ്യാജവാറ്റുകാർ സജീവം. ഗ്രാമപ്രദേശങ്ങളിൽ വൻതോതിൽ ചാരായം വാറ്റുന്നുണ്ടെന്നാണ് വിവരം. ലോക്ക്ഡൗൺ ആയതിനാൽ അയൽക്കാർപോലും ശല്യത്തിനെത്തില്ലെന്ന ബലത്തിലാണ് വാറ്റ് സജീവമാകുന്നത്. സ്വന്തം ആവശ്യത്തിനും വില്പനയ്ക്കുമായിട്ടാണ് വാറ്റുന്നത്. കൂടിയ വിലയ്ക്കാണ് വില്പന. ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടഞ്ഞതോടെ പൊന്നും വിലകൊടുത്ത് വാങ്ങാൻ ആളുകളുണ്ട്. പൊലീസും എക്സൈസും പരിശോധന നടത്തിയപ്പോഴൊക്കെ വ്യാജവാറ്റുകാരെ പിടികൂടാൻ കഴിയുന്നുമുണ്ട്. കൊവിഡ് ചുമതലകളുള്ളതിനാൽ പൊലീസിന് ചാരായ പരിശോധനയ്ക്ക് വേണ്ടത്ര സമയം ലഭിക്കുന്നില്ല.