തൊടിയൂർ: മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് തൊടിയൂർ ഗ്രാമ പഞ്ചായത്ത് 10 ലക്ഷം രൂപ നൽകി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാമചന്ദ്രൻ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിന് ചെക്ക് കൈമാറി. വൈസ് പ്രസിഡന്റ് സലീംമണ്ണേൽ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷബ്ന ജവാദ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകല, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ഒ. കണ്ണൻ, പഞ്ചായത്ത് സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.