yeli

കൊല്ലം: പരിശീലനം ലഭിച്ച മെഡിക്കൽ ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തി താഴേത്തട്ടിൽ ടെലിമെഡിസിൻ സേവനങ്ങൾ ഊർജിതമാക്കുന്നു. ഇതിന്റെ പ്രാരംഭമായി എല്ലാ പഞ്ചായത്തുകളിലും പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം ലക്ഷ്യമാക്കി ഹെൽപ്പ് ഡെസ്‌കുകൾ ഉണ്ടാവും. രോഗവ്യാപന നിരക്ക് കുറയ്ക്കുന്നതിന് വാർഡുതല സമിതികളും ആർ.ആർ.ടികളും ഊർജ്ജിതമാക്കും. പരിശീലനം ലഭിച്ച പെയിൻ ആൻഡ് പാലിയേറ്റീവ് വോളണ്ടിയേഴ്‌സിന്റെ സേവനവും ടെലിമെഡിസിനായി പ്രയോജനപ്പെടുത്തും. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ കൊവിഡ് ഒ.പി ആരംഭിക്കുന്നതിനുള്ള സാദ്ധ്യതയും പരിശോധിക്കും. സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്ക് അമിത ചാർജ് ഈടാക്കുന്നത് പരിശോധിച്ച് നടപടി സ്വീകരിക്കും. ഓക്‌സിജൻ വാർ റൂം മികച്ച ഏകോപനത്തോടെ പ്രവർത്തിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.