civil

കൊല്ലം: സന്നദ്ധസേവനം നടത്തുന്നവർ മുൻകൂർ അനുമതി വാങ്ങണമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. റവന്യൂ, ആരോഗ്യം, തൊഴിൽ, പൊലീസ്, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളുടെ അനുമതി നേടി വ്യക്തികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം. അതത് വകുപ്പുകളുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തനാനുമതി. സേവനത്തിന്റ മറവിൽ കൊവിഡ് മാനദണ്ഡം ലംഘിക്കുന്നതായി പരാതികളുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.