mayyanad-
വെള്ളമണൽ ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയ മയ്യനാട് ഗ്രാമപഞ്ചായത്തിന്റെ ഡൊമിസിലിയറി കെയർ സെന്റർ നിയുക്ത എം.എൽ.എ എം. നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: മയ്യനാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വെള്ളമണൽ ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയ ഡൊമിസിലിയറി കൊവിഡ് കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു. 70 കിടക്കകളാണ് കേന്ദ്രത്തിൽ സജ്ജമാക്കിയിട്ടുള്ളത്. വീടുകളിൽ ചികിത്സയിൽ കഴിയാൻ സൗകര്യമില്ലാത്ത രോഗികൾക്ക് താമസ സൗകര്യം, ഭക്ഷണം, ആംബുലൻസ് സൗകര്യം മുതലായവ ഇവിടെ നിന്ന് ലഭിക്കും.

കേന്ദ്രത്തിന്റെ ഉദ്ഘാടനം നിയുക്ത എം.എൽ.എ എം. നൗഷാദ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ജെ. ഷാഹിദ, സെക്രട്ടറി സജീവ് മാമ്പറ, വൈസ് പ്രസിഡന്റ്‌ ജബാബ് റഹ്മാൻ, ജില്ലാ പഞ്ചായത്തംഗം സെൽവി, സ്റ്റാൻഡ‌ിംഗ് കമ്മിറ്റി ചെയർമാന്മാരായ ചിത്ര, സജീർ തുടങ്ങിയവർ സംസാരിച്ചു.