ചാത്തന്നൂർ: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചാത്തന്നൂർ പ്രീമെട്രിക് ഹോസ്റ്റലിൽ പ്രവർത്തമാരംഭിച്ച സ്റ്റെപ്പ് ഡൗൺ കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം നിയുക്ത എം.എൽ.എ ജി.എസ്. ജയലാൽ ഉദ്ഘാടനം ചെയ്തു.

50 കിടക്കകളാണ് കേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. ഹെൽപ്പ് ഡെസ്ക്, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അൻപത് പേരടങ്ങുന്ന റാപ്പിഡ് റെസ്പോൺസ് ടീമും രൂപീകരിച്ചിട്ടുണ്ട്. കുടുംബശ്രീയുമായി ചേർന്നാണ് കേന്ദ്രത്തിലേക്കുള്ള ഭക്ഷണ വിതരണം.

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സരിതാ പ്രതാപ്, സ്ഥിരം സമിതി അംഗങ്ങളായ എ. ദസ്തക്കീർ, എം.കെ. ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിന്ദു ഷിബു, ശർമ്മ, ആശ, ഗ്രാമപഞ്ചായത്തംഗം മഹേശ്വരി, ഷൈനി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജയൻ, നോഡൽ ഓഫീസർ അരുണ തുടങ്ങിയവർ പങ്കെടുത്തു.