കരുനാഗപ്പള്ളി: കൊവിഡ് ബാധിച്ച് മരിച്ച തഴവ സ്വദേശി ഐശ്വര്യയുടെ മൃതദേഹം യൂത്ത് കോൺഗ്രസ് യൂത്ത് കെയർ പ്രവർത്തകർ സംസ്കരിച്ചു. നിയുക്ത എം.എൽ.എ സി.ആർ. മഹേഷിന്റെ നേതൃത്വത്തിലാണ് സംസ്കാരം നടത്തിയത്. സി.ആർ. മഹേഷ് പ്രവർത്തനം ആരംഭിച്ച ഹെൽപ്പ് ഡെസ്കിൽ ലഭിച്ച വിവരത്തെ തുടർന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി. മഞ്ജുക്കുട്ടൻ, ബരിലാൽ, ഷാഫി എന്നിവർ പി.പി.ഇ കിറ്റുകൾ ധരിച്ച് സംസ്കാരം നടത്തിയത്.