medi

കൊല്ലം: കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജീവനക്കാർക്കും പെൻഷൻകാർക്കുമായി സർക്കാർ പ്രഖ്യാപിച്ച ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി (മെഡിസെപ്) എത്രയും വേഗം നടപ്പാക്കണമെന്ന് കേരളാ സ്റ്റേറ്റ് പെൻഷണേഴ്‌സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.എം. മോഹനൻ പിള്ള അദ്ധ്യക്ഷനായി. പി. രാധാകൃഷ്ണ കുറുപ്പ്,​ ജെയ്‌സൺ മാന്തോട്ടം, സി.ജെ. മാത്യൂസ്, മാത്തച്ചൻ പ്ലാന്തോട്ടം എന്നിവർ സംസാരിച്ചു.