തൊടിയൂർ: റിട്ട. ഡോക്ടർമാർ, മെഡിക്കൽ വിദ്യാർത്ഥികൾ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ എന്നിവരെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഹെൽപ്പ് ഡെസ്ക് തൊടിയൂർ പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു.
ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവർക്ക് ആവശ്യമായ സഹായങ്ങൾ ഏത് സമയവും ഹെൽപ് ഡെസ്കിൽ നിന്ന് ലഭിക്കും. ഇതിനായി ആശാ വർക്കർമാരുമായി ബന്ധപ്പെടണം.