c

കുന്നത്തൂർ: കൊവിഡിനെ നേരിടാൻ വിപുലമായ സംവിധാനങ്ങളുമായി കുന്നത്തൂർ ഗ്രാമ പഞ്ചായത്ത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക്, വാർ റൂം എന്നിവ പ്രവർത്തനമാരംഭിച്ചു. രോഗികൾക്ക് ആശുപത്രിയിലെത്താൻ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. എട്ട് സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ 17 വാർഡുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാർഡുതല സമിതികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. കുന്നത്തൂർ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും ജനപ്രതിനിധികളും ചേർന്ന് എല്ലാ ദിവസവും കോർ കമ്മിറ്റികൾ കൂടി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. രോഗ പ്രതിരോധ ഹോമിയോ മരുന്ന് വിതരണവും നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആയുർവേദ മരുന്നുകളുടെ വിതരണവും നടത്തുന്നുണ്ട്. കൊവിഡ് പ്രതിരോധത്തിൽ എല്ലാവരും ഗ്രാമപഞ്ചായത്തുമായി സഹകരിക്കണമെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും പ്രസിഡന്റ് വത്സല കുമാരി അറിയിച്ചു. ഹെൽപ്പ് ഡെസ്ക് നമ്പർ: 8281040751.