kunnathoor-
കൊവിഡ് രണ്ടാംഘട്ട പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൈനാഗപ്പള്ളി സ്റ്റെപ് ഡൗൺ സി.എഫ്.എൽ.ടി.സി ഡെപ്യൂട്ടി കളക്ടർ പ്രിയ സന്ദർശിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് സമീപം

കുന്നത്തൂർ: കൊവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി പ്രസിഡന്റ് പി.എം. സെയ്ദ് അറിയിച്ചു. 22 വാർഡിലും വാർഡുതല പ്രതിരോധസമിതികളും ഹെൽപ്പ് ഡെസ്കും രൂപീകരിച്ചിട്ടുണ്ട്. രോഗികളെ ആശുപത്രിയിലെത്തിക്കാൻ അടിയന്തര പ്രാധാന്യത്തോടെ സൗജന്യ ആംബുലൻസ് സർവീസും ആരംഭിച്ചു. പഞ്ചായത്തുതല സ്റ്റെപ്പ് ഡൗൺ സി.എഫ്.എൽ.ടി.സി മൈനാഗപ്പള്ളി കടപ്പ എൽ.വി ഹൈസ്കൂളിൽ സജ്ജമാക്കും. ഡെപ്യൂട്ടി കളക്ടർ പ്രിയ, തഹസിൽദാർ ഓമനക്കുട്ടൻ എന്നിവർ സന്ദർശനം നടത്തി ക്രമീകരണങ്ങൾ വിലയിരുത്തി. വൈസ് പ്രസിഡന്റ് ലാലി ബാബു, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ചിറക്കുമേൽ ഷാജി, ഷീബാ സിജു, അംഗങ്ങളായ ബിന്ദു ജയൻ, അനന്തു ഭാസി, ബിജുകുമാർ, രജനി സുനിൽ, ഷഹുബാനത്ത്, വർഗീസ് തരകൻ, ജലജ, അനിത അനീഷ്, ബിജികുമാരി, അജി ശ്രീകുട്ടൻ തുടങ്ങിയവർ ക്രമീകരണത്തിന് നേതൃത്വം നൽകി.