ചവറ : ചവറ ഫയർ സ്റ്റേഷനിലെ മുടങ്ങിയ ആംബുലൻസ് സർവീസ് പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി പന്മന സൗത്ത് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചവറ അഗ്നിരക്ഷാ നിലയത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി വെറ്റമുക്ക് സോമൻ ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് സാബു അദ്ധ്യക്ഷത വഹിച്ചു. കെ. രാജേന്ദ്രൻ, ബി. രാജേന്ദ്രൻ, സജി കൊടിയിൽ എന്നിവർ സംസാരിച്ചു.