g

ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് അമ്പതു പേർ. ഇതിൽ 27 പേരും മൈനാഗപ്പള്ളിയിലുള്ളവരാണ്. താലൂക്കിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളതും മൈനാഗപ്പള്ളിയിലാണ് (334). മൈനാഗപ്പള്ളി പഞ്ചായത്തിൽ ചികിത്സാ കേന്ദ്രം തുറക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മൈനാഗപ്പള്ളി പഞ്ചായത്തിനെ നേരത്തേതന്നെ കണ്ടയിൻമെന്റ് സോണാക്കിയിരുന്നു. മൈനാഗപ്പള്ളി എൽ.വി.എച്ച്.എസിൽ കൊവിഡ് ചികിത്സാ കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചെങ്കിലും ഇനിയും തുറക്കാനായിട്ടില്ല. മൈനാഗപ്പള്ളി സി.എച്ച്.സിയിൽ നിന്ന് ഇവിടേക്ക് കിടക്കകൾ എത്തിച്ചിട്ടുണ്ട്.

നിയുക്ത എം.എൽ.എ കോവൂർ കുഞ്ഞുമോൻ, ഡെപ്യൂട്ടി കളക്ടർ പ്രിയ, തഹസിൽദാർ ഓമനക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അൻസർ ഷാഫി എന്നിവരുടെ നേതൃത്വത്തിൽ കടപ്പാ എൽ.വി.എച്ച്.എസ് സന്ദർശിച്ചു. ഉടൻതന്നെ മൈനാഗപ്പള്ളിയിൽ കൊവിഡ് ചികിത്സാ കേന്ദ്രം തുറക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് പറഞ്ഞു.