police

കൊല്ലം: കൊവിഡ് മാനദണ്ഡങ്ങളും ഡി.ജി.പിയുടെ സർക്കുലറും ലംഘിച്ച് ഇന്നലെ പുലർച്ചെ കൊല്ലം എ.ആർ ക്യാമ്പിൽ പൊലീസുകാരെ ഫാൾ ഇൻ ചെയ്യിച്ചതായി പരാതി. പൊലീസുകാർ കൂട്ടം കൂടിനിന്ന് എത്തിയവരുടെയെല്ലാം പേരുകൾ രേഖപ്പെടുത്തിയ ശേഷമാണ് മടങ്ങിയത്.

അനാവശ്യ യാത്ര ഒഴിവാക്കാൻ എല്ലാ പൊലീസുകാർക്കും സ്വന്തം സബ് ഡിവിഷൻ പരിധിയിൽ ലോക്ക് ഡൗൺ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നാണ് ഡി.ജി.പിയുടെ നിർദ്ദേശം. ഇതിന് പുറമേ ലോക്ക് ഡൗൺ ഡ്യൂട്ടി രണ്ട് ഷിഫ്ടുകളാക്കാൻ കഴിഞ്ഞ ദിവസം എ.ഡി.ജി.പി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവുകൾ മറികടന്നാണ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമാണ്ടന്റിന്റെ താത്കാലിക ചുമതലയുള്ള ക്രൈം ബ്രാഞ്ച് എ.സി.പി ക്യാമ്പിലെ മുഴുവൻ പൊലീസുകാരെയും വിളിച്ചുവരുത്തിയത്. എല്ലാ പൊലീസുകാരും അഞ്ചരയ്ക്ക് എത്തണമെന്നും താൻ അവിടെ ഉണ്ടാകുമെന്നുമായിരുന്നു എ.സി.പിയുടെ അറിയിപ്പ്. പൊലീസുകാർ എത്തിയെങ്കിലും എ.സി.പി വന്നില്ല. പത്ത് മിനിറ്റിന് ശേഷം ഡ്യൂട്ടി സ്ഥലങ്ങളിലേക്ക് മടങ്ങാൻ ഫോണിൽ അറിയിപ്പ് എത്തുകയായിരുന്നു.

രാവിലെ ആറ് മുതലാണ് പിക്കറ്റിംഗ് കേന്ദ്രങ്ങളിലെ ഡ്യൂട്ടി. പാരിപ്പള്ളി മുതൽ ചവറ വരെയുള്ള സ്റ്റേഷൻ പരിധികളിലാണ് ക്യാമ്പിലെ വലിയൊരു വിഭാഗം പൊലീസുകാരെയും നിയോഗിച്ചിരിക്കുന്നത്. ക്യാമ്പിൽ അനാവശ്യമായി വിളിച്ചുവരുത്തിയത് കാരണം ഇന്നലെ പല പൊലീസുകാർക്കും പിക്കറ്റിംഗ് കേന്ദ്രങ്ങളിൽ സമയത്ത് എത്താനായില്ല.

''

വിവിധ സ്ഥലങ്ങളിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളവർ കൃത്യസമയത്ത് എത്തുന്നില്ലെന്ന് സി.ഐമാർ പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എ.ആർ ക്യാമ്പിലേക്ക് വിളിച്ചുവരുത്തിയത്.

എ.സി.പി